ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകൾ നിർമ്മിച്ച് മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുത്ത് ഒരു കുടുംബം

 

ഗാന്ധിനഗർ : ഗുജറാത്തിലെ താപിയിൽ ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകൾ നിർമ്മിച്ച് മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുത്ത് കുടുംബം. വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാതിരുന്നതിനെ തുടർന്ന് കമിതാക്കൾ ജീവനൊടുക്കിയിരുന്നു. മരണത്തിന് 6 മാസങ്ങൾക്കു ശേഷമാണ് വീട്ടുകാർ പ്രതിമകളെ തമ്മിൽ വിവാഹം കഴിപ്പിച്ചത്. ഗണേഷ് രഞ്ജന എന്നിവരുടെ പ്രതിമകളെയാണ് പ്രതീകാത്മകമായി വിവാഹം ചെയ്യിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇവരുടെ മരണം. തീവ്ര പ്രണയത്തിലായ ഇവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. 

കഴിഞ്ഞ ഓഗസ്റ്റിലാണ് കമിതാക്കൾ ജീവനൊടുക്കിയത്. വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഗണേഷും രഞ്ജനയും തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിനു ശേഷം കമിതാക്കളെ വിവാഹത്തിനു സമ്മതിക്കാത്തതിൽ പശ്ചാത്താപം തോന്നിയ വീട്ടുകാർ ഇരുവരുടെയും പ്രതിമകൾ നിർമിച്ചു. ഈ പ്രതിമകൾ തമ്മിൽ എല്ലാ ചടങ്ങുകളോടെ വിവാഹം കഴിപ്പിക്കുകയായിരുന്നു.  

ഏറെ കാലത്തെ പ്രണയമായിരുന്നു ഗണേഷ് പദ്വിയുടെയും രഞ്ജന പദ്വിയുടെയും. തങ്ങളുടെ ബന്ധത്തിൽ കുടുംബത്തിന്റ എതിർപ്പിൽ നിരാശരായിരുന്നു ഇരുവരും. കുടുംബാഗങ്ങളുടെ മോശം പെരുമാറ്റവും പരിഹാസവും അവരെ കൂടുതൽ തളർത്തി. ഒടുവിൽ ഒരു മരത്തിൽ കയറുകെട്ടി തൂങ്ങി അവർ ജീവനൊടുക്കുകയായിരുന്നു.