പോക്‌സോ കേസ്; കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ഭാഗീരഥിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ഭാഗീരഥിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. രാജ്യം വിട്ടുപോകുന്നത് തടയാന്‍ ഹൈദരാബാദ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ബണ്ടി ഭാഗീരഥിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭാഗീരഥിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

 

ഹൈദരാബാദ്: കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ഭാഗീരഥിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. രാജ്യം വിട്ടുപോകുന്നത് തടയാന്‍ ഹൈദരാബാദ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ബണ്ടി ഭാഗീരഥിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭാഗീരഥിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

തെലങ്കാന രക്ഷണ സേന (ടിആര്‍എസ്) പ്രസിഡന്റ് കെ കവിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ സഞ്ജയ് കുമാറിനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ ആവശ്യമെന്ന് കത്തില്‍ പറയുന്നു. 

അറസ്റ്റില്‍ നിന്ന് ബണ്ടി ഭാഗീരഥിന് യാതൊരുവിധ ഇടക്കാല സംരക്ഷണവും നല്‍കാന്‍ തെലങ്കാന ഹൈക്കോടതി തയ്യാറായില്ല. ഭാഗീരഥിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ രാത്രി വൈകിയാണ് പരിഗണിച്ചത്. എന്നാല്‍ ഈ ഘട്ടത്തില്‍ യാതൊരുവിധ ഇടക്കാല ഉത്തരവും പുറപ്പെടുവിക്കാന്‍ തങ്ങള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കണമെന്ന് ഭാഗീരഥിന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.