ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിര
പൂഴ്ത്തിവെപ്പ് തടയുന്നതിനായി പുതിയ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് മന്ത്രാലയം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
Mar 10, 2026, 08:28 IST
യുദ്ധം മൂലം വിതരണം തടസപ്പെടുമെന്ന ഭീതിയില്‍ ആളുകള്‍ കൂട്ടത്തോടെ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതാണ് തിരക്കിന് പ്രധാന കാരണം
ഇറാന്‍-ഇസ്രായേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു. ഉത്തര്‍പ്രദേശിലും ദില്ലി എന്‍സിആര്‍ മേഖലയിലും ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ഇന്നലെ ഉണ്ടായത്.
യുദ്ധം മൂലം വിതരണം തടസപ്പെടുമെന്ന ഭീതിയില്‍ ആളുകള്‍ കൂട്ടത്തോടെ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതാണ് തിരക്കിന് പ്രധാന കാരണം. നിലവില്‍ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, പൂഴ്ത്തിവെപ്പ് തടയുന്നതിനായി പുതിയ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് മന്ത്രാലയം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്