ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് അവകാശ സംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി
ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ( അവകാശ സംരക്ഷണ) ഭേദഗതി ബിൽ ശബ്ദ വോട്ടോടെ ലോക്‌സഭ പാസാക്കി. പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഉയർത്തിയ ആശങ്കകളും എതിർപ്പുകളും വകവെക്കാതെയാണ് കേന്ദ്രം ട്രാൻസ്‌ജെൻഡർ പേഴ്‌സൺ ഭേദഗതി ബില്ല് പാസാക്കിയത്.
Mar 25, 2026, 18:41 IST
ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ( അവകാശ സംരക്ഷണ) ഭേദഗതി ബിൽ ശബ്ദ വോട്ടോടെ ലോക്‌സഭ പാസാക്കി. പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഉയർത്തിയ ആശങ്കകളും എതിർപ്പുകളും വകവെക്കാതെയാണ് കേന്ദ്രം ട്രാൻസ്‌ജെൻഡർ പേഴ്‌സൺ ഭേദഗതി ബില്ല് പാസാക്കിയത്. സാമൂഹിക പ്രശ്നങ്ങൾ നേരിടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളെ അംഗീകരിക്കുകയും അവരുടെ സംരക്ഷണത്തിനായി പോളിസികൾ ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് നിയമനിർമ്മാണത്തിലുടെ ലക്ഷ്യം വെയ്ക്കുന്നത്.
ജനിതക, ശാരീരിക വ്യത്യാസങ്ങൾ മാത്രമുള്ളവരെ ഉൾപ്പെടുത്തിയാണ് ബിൽ പാസാക്കിയത്. ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ജനനസർട്ടിഫിക്കറ്റിലെ പേരുമാറ്റാൻ ബില്ലിൽ അനുമതി നൽകുന്നുണ്ട്. ജില്ലാ മെഡിക്കൽ ബോർഡിൻറെ ശുപാർശയോടെ ജില്ലാ മജിസ്‌ട്രേറ്റ് ആകും ട്രാൻസ്‌ജെൻഡർ സ്വത്വം അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകുക.