പ്രതിപക്ഷ ബഹളത്തിനിടെ ജി റാം ജി ബില്‍ ലോക്‌സഭ പാസാക്കി
കടുത്ത പ്രതിപക്ഷ എതിർപ്പിനിടയിലും തൊഴിലുറപ്പ് ഭേദഗതി ബില്‍ പാസാക്കി പാർലമെന്റ്.സഭയില്‍ ബില്‍ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു . ഇനി മുതല്‍ വിബി ജി റാം ജി (വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ) എന്ന പേരിലാകും അറിയപ്പെടുക.
മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചത്.
ന്യൂഡല്‍ഹി: കടുത്ത പ്രതിപക്ഷ എതിർപ്പിനിടയിലും തൊഴിലുറപ്പ് ഭേദഗതി ബില്‍ പാസാക്കി പാർലമെന്റ്.സഭയില്‍ ബില്‍ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു . ഇനി മുതല്‍ വിബി ജി റാം ജി (വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ) എന്ന പേരിലാകും അറിയപ്പെടുക.
തൊഴിലുറപ്പു പദ്ധതിയായ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയിമെന്റ് ഗ്യാരിന്റി ആക്‌ട് എന്ന പേരാണ് പുനർനാമകരണം ചെയ്യാൻ അനുമതി നേടിയത്. മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചത്.
വിവാദമായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ചൊവ്വാഴ്ചയാണ് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ച തുടങ്ങി. അര്‍ധരാത്രി വരെ ചര്‍ച്ച നീണ്ടിരുന്നു. ബില്‍ ജെപിസിയുടെയോ സെലക്‌ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു.