കോയമ്പത്തൂരില്‍ ജനനായകൻ പ്രദര്‍ശിപ്പിച്ച ലോക്കല്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍ അറസ്റ്റില്‍

വിജയ് നായകനായി എത്തിയ ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തില്‍ കോയമ്പത്തൂരില്‍ സിനിമാ പ്രദർശിപ്പിച്ച ലോക്കല്‍ കേബിള്‍ ടിവി ഓപ്പറേറ്റർ അറസ്റ്റില്‍. എസ് പളനിസാമി ആണ് അറസ്റ്റിലായത്. 4 ഹാർഡ് ഡിസ്‌കും കംപയൂട്ടറും പിടിച്ചെടുത്തു. രണ്ടാം പകുതിയുടെ 21ആം മിനിറ്റ് വരെയാണ് പ്രദർശിപ്പിച്ചത്.

 

ടിവികെ പ്രവർത്തകരുടെ പരാതിയിലാണ് നടപടിയെടുത്തത്. അതേസമയം ടിവികെ പ്രവർത്തകർ കേബിള്‍ ടിവി ഓഫീസില്‍ എത്തി പ്രദർശനം നിർത്തിവയ്പ്പിച്ചു.

ചെന്നൈ : വിജയ് നായകനായി എത്തിയ ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തില്‍ കോയമ്പത്തൂരില്‍ സിനിമാ പ്രദർശിപ്പിച്ച ലോക്കല്‍ കേബിള്‍ ടിവി ഓപ്പറേറ്റർ അറസ്റ്റില്‍. എസ് പളനിസാമി ആണ് അറസ്റ്റിലായത്. 4 ഹാർഡ് ഡിസ്‌കും കംപയൂട്ടറും പിടിച്ചെടുത്തു. രണ്ടാം പകുതിയുടെ 21ആം മിനിറ്റ് വരെയാണ് പ്രദർശിപ്പിച്ചത്.

ടിവികെ പ്രവർത്തകരുടെ പരാതിയിലാണ് നടപടിയെടുത്തത്. അതേസമയം ടിവികെ പ്രവർത്തകർ കേബിള്‍ ടിവി ഓഫീസില്‍ എത്തി പ്രദർശനം നിർത്തിവയ്പ്പിച്ചു.  സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കരുമത്താംപട്ടിയിലെ ടിവികെ അണികളാണ് പൊലീസിനെ സമീപിച്ചത്.

അതേസമയം ചിത്രം റിലീസിന് മുന്‍പേ ലീക്ക് ആയ സംഭവത്തില്‍ ചിത്രത്തിന്‍റെ എഡിറ്റര്‍ക്ക് പങ്കുണ്ടെന്ന ആരോപണം സൗത്ത് ഇന്ത്യന്‍ ഫിലിം എഡിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഗോപിയും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‍സി) പ്രസിഡന്‍റ് ആര്‍ കെ സെല്‍വമണിയും നിഷേധിച്ചു.

രണ്ട് സംഘടനകളശുടെയും ഭാരവാഹികള്‍ ചേര്‍ന്ന് ഫെഫ്‍സിയുടെ ചെന്നൈ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ നിലപാട് വ്യക്തമാക്കിയത്. ചിത്രത്തിന്‍റെ എഡിറ്റർ പ്രദീപ്‌ ഇ രാഘവിന് ചോർച്ചയുമായി ബന്ധമില്ലെന്നും സെൻസര്‍ ബോർഡ് അനുമതി വൈകിയപ്പോള്‍ ജനുവരി 14 ന് ചിത്രത്തിന്റെ പകർപ്പ് ഹൈദരബാദിലെ അന്നപൂർണ സ്റ്റുഡിയോയിലേക്ക് അയച്ചിരുന്നുവെന്നും ഇവര്‍ അറിയിച്ചു. സംവിധായകന്റെയും നിർമ്മാതാവിന്റെയും അനുമതിയോടെ ആയിരുന്നു നടപടി എന്നും എഡിറ്റഴ്‌സ് യൂണിയൻ പറയുന്നു.