മണിപ്പൂരില്‍ വിഷമദ്യ ദുരന്തം: വ്യാജ മദ്യം കഴിച്ച 17 പേര്‍ക്ക് ദാരുണാന്ത്യം, ഇരുന്നൂറിലധികം ആളുകള്‍ ആശുപത്രിയില്‍
മണിപ്പൂരില്‍ വിഷമദ്യ ദുരന്തം: വ്യാജ മദ്യം കഴിച്ച 17 പേര്‍ക്ക് ദാരുണാന്ത്യം, ഇരുന്നൂറിലധികം ആളുകള്‍ ആശുപത്രിയില്‍
ലാംഫെല്പാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് വിഷമദ്യം കുടിച്ച ഗുരുതാവസ്ഥയിലായവരെ പ്രവേശിപ്പിച്ചത്.
മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്.
മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജ വിഷമദ്യം കഴിച്ച് 17 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ചന്ദേല്‍ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് ദാരുണമായ ദുരന്തം സംഭവിച്ചത്. 200 ഓളം പേരെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്.
ലാംഫെല്പാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് വിഷമദ്യം കുടിച്ച ഗുരുതാവസ്ഥയിലായവരെ പ്രവേശിപ്പിച്ചത്. ചക്പികരോങ് മേഖലയില്‍ നിന്ന് മദ്യം കഴിച്ച് അസ്വസ്ഥത ഉണ്ടായവര്‍ ചികിത്സ തേടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ജനറല്‍ മെഡിസിന് വിഭാഗത്തിലെ വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെയും അവശ്യമരുന്നുകളും ചന്ദേല്‍ ജില്ലയിലേക്ക് അയച്ചിട്ടുണ്ട്.
സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.