മദ്യനയഅഴിമതി കേസ് : അരവിന്ദ്‌ കെജ്‌രിവാൾ 17ന്‌ ഹാജരാകണമെന്ന് ഡൽഹി കോടതി

ഡൽഹി മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ സമൻസ്‌ അയച്ച്‌ കോടതി. 17ാം തിയതി കോടതി മുമ്പാകെ ഹാജരാകാൻ അഡീഷണൽ ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്
 
ഡൽഹി മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ സമൻസ്‌ അയച്ച്‌ കോടതി. 17ാം തിയതി കോടതി മുമ്പാകെ ഹാജരാകാൻ അഡീഷണൽ ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌ ദിവ്യാമൽഹോത്ര കെജ്‌രിവാളിന്‌ നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട്‌ നൽകിയ സമൻസുകൾ കെജ്‌രിവാൾ തുടർച്ചയായി അവഗണിക്കുന്നത്‌ ചൂണ്ടിക്കാണിച്ച്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ നൽകിയ ഹർജിയിലാണ്‌ കോടതിയുടെ ഇടപെടൽ.

കഴിഞ്ഞ നാലുമാസത്തിനിടെ അരവിന്ദ്‌ കെജ്‌രിവാളിന്‌ അഞ്ച്‌ സമൻസുകൾ അയച്ചു. എന്നാൽ, സമൻസുകൾ നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ കെജ്‌രിവാൾ സമൻസുകളെ അവഗണിക്കുകയായിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആംആദ്‌മി നേതാക്കളായ മനീഷ്‌ സിസോദിയയും സഞ്‌ജയ്‌സിങ്ങും അറസ്‌റ്റിലായിരുന്നു. കെജ്‌രിവാളിനെയും ഉടൻ അറസ്‌റ്റ്‌ ചെയ്യുമെന്ന്‌ ആംആദ്‌മി വൃത്തങ്ങൾ തന്നെ പ്രചരിപ്പിക്കുന്നുണ്ട്‌.