വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തു; ആക്രമണത്തിൽ മണിപ്പൂർ സംഗീതജ്ഞന് ഡല്‍ഹിയില്‍ ദാരുണാന്ത്യം
ഡല്‍ഹി കിലോകരിയില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംഗീതജ്ഞനെ അടിച്ചുകൊന്നു. മണിപ്പൂരില്‍ നിന്നുള്ള പ്രശസ്ത സംഗീതജ്ഞന്‍ ചോങ്തം വിക്രം സിംഗ് ആണ് മരിച്ചത്
വീടിന് മുന്നില്‍ ഒരുകൂട്ടം ആളുകള്‍ മദ്യപിച്ചതിനെ ചോദ്യം ചെയ്ത പ്രകോപനത്തില്‍ ചോങ്തമിനെ മര്‍ദിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി കിലോകരിയില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംഗീതജ്ഞനെ അടിച്ചുകൊന്നു. മണിപ്പൂരില്‍ നിന്നുള്ള പ്രശസ്ത സംഗീതജ്ഞന്‍ ചോങ്തം വിക്രം സിംഗ് ആണ് മരിച്ചത്. വീടിന് മുന്നില്‍ ഒരുകൂട്ടം ആളുകള്‍ മദ്യപിച്ചതിനെ ചോദ്യം ചെയ്ത പ്രകോപനത്തില്‍ ചോങ്തമിനെ മര്‍ദിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായി.വിക്രം സിങ്ങിന്റെ വീടിന് പുറത്തുണ്ടായ ബഹളവും മദ്യപാനവും ചോദ്യം ചെയ്തതായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. സമീപത്തുള്ള ഹോട്ടലിലെ (ദാബ) ജീവനക്കാരും ഡെലിവറി ബോയ്സും ചേര്‍ന്ന് ബഹളമുണ്ടാക്കിയത് അദ്ദേഹം വിലക്കാന്‍ ശ്രമിച്ചിരുന്നു.
വിക്രം സിംഗ് താഴേക്ക് വന്ന് ബഹളം വയ്ക്കരുതെന്ന് ആവശ്യപ്പെട്ടതോടെ അക്രമിസംഘം ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ എട്ട് പ്രതികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ സമീപത്തെ ഹോട്ടലില്‍ ജോലി ചെയ്യുന്നവരാണെന്ന് പോലീസ് അറിയിച്ചു.