ആഘോഷിക്കാം കുടുംബമൊത്ത്...; തെലങ്കാന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി ജന്മദിനത്തിലും വിവാഹ വാര്‍ഷിക ദിനത്തിലും അവധി
തെലങ്കാനയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജന്മദിനങ്ങളിലും വിവാഹ വാർഷികങ്ങളിലും അവധി അനുവദിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ബി.ശിവധർ റെഡി അറിയിച്ചു.
സർവീസ് രജിസ്റ്ററിലെ വിവരങ്ങള്‍ അനുസരിച്ച് സാധുവായ തെളിവുകള്‍ ഹാജരാക്കണം.
ഹൈദരാബാദ്: തെലങ്കാനയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജന്മദിനങ്ങളിലും വിവാഹ വാർഷികങ്ങളിലും അവധി അനുവദിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ബി.ശിവധർ റെഡി അറിയിച്ചു.
ഡിജിപി സർക്കുലറിലെ പ്രധാന കാര്യങ്ങള്‍
പോലീസുകാരുടെ അശ്രാന്തപരിശ്രമത്തോടുള്ള ആദരസൂചകമായാണ് ഈ നടപടി അവതരിപ്പിച്ചത്. റാങ്ക് വ്യത്യാസമില്ലാതെ എല്ലാ ഉദ്യോഗസ്ഥർക്കും അവരുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഇതിലൂടെ അവസരം ലഭിക്കും. ഇത് മികച്ച രീതിയിലുള്ള തൊഴില്‍-ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കാൻ സഹായിക്കും. അസാധാരണമായ സാഹചര്യങ്ങളിലൊഴികെ, ഉദ്യോഗസ്ഥർ ഈ രണ്ട് അവസരങ്ങളിലും അവധിക്ക് അപേക്ഷിക്കുമ്പോള്‍ വീഴ്ച കൂടാതെ അത് അനുവദിക്കണമെന്ന് എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നല്‍കി.
അവധിക്കുള്ള നിബന്ധനകള്‍
ഈ അവധി ഒരു അവകാശമായി കണക്കാക്കരുത്.
സർവീസ് രജിസ്റ്ററിലെ വിവരങ്ങള്‍ അനുസരിച്ച് സാധുവായ തെളിവുകള്‍ ഹാജരാക്കണം.
വ്യക്തികള്‍ മുൻകൂട്ടി ലിഖിത രൂപത്തില്‍ അപേക്ഷ നല്‍കണം.
അത്യന്താപേക്ഷിതമായ സാഹചര്യങ്ങളില്‍ മാത്രമേ അവധി നിഷേധിക്കാൻ പാടുള്ളൂ എന്നും ഡിജിപി വ്യക്തമാക്കി.