അവര്‍ എന്നെ പുറത്താക്കട്ടെ, രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് മമത ബാനര്‍ജി

തോല്‍വിയ്ക്ക് പിന്നാലെ രാജിവയ്ക്കണമെന്ന ആവശ്യം മമത തള്ളി

 

നിലവിലെ നിയമസഭയുടെ കാലാവധി മേയ് 7ന് അവസാനിക്കാനിരിക്കേയാണ് മമതയുടെ പിടിവാശി.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ വിസമ്മതിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. അവര്‍ എന്നെ പുറത്താക്കട്ടെ, അതൊരു കറുത്ത ദിനമായി മാറട്ടെ എന്ന് മമത കൊല്‍ക്കത്തയില്‍ പറഞ്ഞു.
നിലവിലെ നിയമസഭയുടെ കാലാവധി മേയ് 7ന് അവസാനിക്കാനിരിക്കേയാണ് മമതയുടെ പിടിവാശി.

തോല്‍വിയ്ക്ക് പിന്നാലെ രാജിവയ്ക്കണമെന്ന ആവശ്യം മമത തള്ളി. മഹാരാഷ്ട്ര, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലേതിന് സമാനമായ അട്ടിമറി ബംഗാളില്‍ നടന്നെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയ്ക്ക് വേണ്ടി കളിക്കുകയാണെന്നും മമത ആരോപിച്ചു.