'ലെഹ്രാ ദോ തിരംഗ' മാര്ച്ച് വിജയം കണ്ടെന്ന് സി.ജെ.പി
അഭിജിത് ദീപ്കെയെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെങ്കിലും, വന്തോതില് ജനങ്ങള് തടിച്ചുകൂടി ദേശീയ പതാക ഉയര്ത്തി
ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്ത്ഥികള്ക്കും യുവാക്കള്ക്കും പൊതുജനങ്ങള്ക്കുമെതിരെ പോലീസ് നടത്തിയ അതിക്രമങ്ങളുടെ വീഡിയോ തെളിവുകളും പാര്ട്ടി പുറത്തുവിട്ടിട്ടുണ്ട്.
കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് കോക്ക്റോച്ച് ജനതാ പാര്ട്ടി സംഘടിപ്പിച്ച 'ലെഹ്രാ ദോ തിരംഗ' കാമ്പയിന് വന് വിജയമെന്ന് കോക്രോച്ച് ജനതാ പാര്ട്ടി. സിജെപി സ്ഥാപകനും ദേശീയ കണ്വീനറുമായ അഭിജിത് ദീപ്കെയെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെങ്കിലും, വന്തോതില് ജനങ്ങള് തടിച്ചുകൂടി ദേശീയ പതാക ഉയര്ത്തി. അഭിജിത് ദീപ്കെയെ രാവിലെ വസതിയില് വെച്ച് തനിയെ നടക്കുന്നതിനിടയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായി മണിക്കൂറുകള് കഴിഞ്ഞിട്ടും അദ്ദേഹത്തെ പാര്പ്പിച്ചിരിക്കുന്ന കൃത്യമായ സ്ഥലം കുടുംബാംഗങ്ങള്ക്കോ നിയമ സംഘത്തിനോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്ത്തനത്തിലും നിയമനങ്ങളിലും പരിഷ്കാരങ്ങള് ആവശ്യപ്പെട്ട് ജനങ്ങള് തെരുവില് ഇറങ്ങുന്നതില് നിന്ന് ഇത്തരം അറസ്റ്റുകള്ക്ക് തടയാനാകില്ലെന്ന് പാര്ട്ടി വ്യക്തമാക്കി. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്ത്ഥികള്ക്കും യുവാക്കള്ക്കും പൊതുജനങ്ങള്ക്കുമെതിരെ പോലീസ് നടത്തിയ അതിക്രമങ്ങളുടെ വീഡിയോ തെളിവുകളും പാര്ട്ടി പുറത്തുവിട്ടിട്ടുണ്ട്. അഭിജിത് ദീപ്കെയെ എവിടെയാണ് പാര്പ്പിച്ചിരിക്കുന്നത് എന്ന വിവരം ഉടന് വെച്ച് പുറത്തുവിടണമെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും സമഗ്രമായ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള് നടപ്പിലാക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.