എട്ട് വർഷം നീണ്ട നിയമ പോരാട്ടം !! കൂടുതൽ മുടി മുറിച്ചതിന്   5.2 കോടി ആവശ്യപ്പെട്ട് യുവതി , 25 ലക്ഷം വിധിച്ച് സുപ്രീം കോടതി

കൂടുതൽ മുടി മുറിച്ചതിന് സലൂണിന് നൽകേണ്ടിവന്നത് വൻ നഷ്ടപരിഹാരം. എട്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. അശ്രദ്ധമായി മുടിമുറിച്ചതുമൂലം ആത്മവിശ്വാസവും കരിയറും തകർന്നുവെന്ന പരാതിക്കാരിയുടെ വാദം കോടതി ഭാഗികമായി അംഗീരിക്കുകയായിരുന്നു. 5.2 കോടി രൂപ നഷ്ടപരിഹാരമായിരുന്നു യുവതി ആവശ്യപ്പെട്ടത്. 

 

കൂടുതൽ മുടി മുറിച്ചതിന് സലൂണിന് നൽകേണ്ടിവന്നത് വൻ നഷ്ടപരിഹാരം. എട്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. അശ്രദ്ധമായി മുടിമുറിച്ചതുമൂലം ആത്മവിശ്വാസവും കരിയറും തകർന്നുവെന്ന പരാതിക്കാരിയുടെ വാദം കോടതി ഭാഗികമായി അംഗീരിക്കുകയായിരുന്നു. 5.2 കോടി രൂപ നഷ്ടപരിഹാരമായിരുന്നു യുവതി ആവശ്യപ്പെട്ടത്. 

2018 ഏപ്രിൽ 12-ന് ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ബ്യൂട്ടി സലൂണിൽ ഹെയർകട്ടിനായി പോയ പരാതിക്കാരിയുടെ മുടി അവർ ആവശ്യപ്പെട്ടതിലും അധികം നീളം കുറച്ച് വെട്ടിയതാണ് തർക്കത്തിന് കാരണമായത്.

കൽക്കട്ട ഐ.ഐ.എമ്മിൽ നിന്ന് മാനേജ്മെന്റ് ബിരുദാനന്തര ബിരുദവും മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും നേടിയ വ്യക്തിയാണ് പരാതിക്കാരി. 2021 സെപ്റ്റംബറിൽ ഉപഭോക്തൃ കമ്മീഷൻ സലൂണിന് സേവനത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തുകയും രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു.കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം നൽകാൻ തക്കതായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

ഉത്തരവിനെതിരെ ഹോട്ടൽ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വർഷങ്ങൾ നീണ്ട വ്യവഹാരത്തിന് തുടക്കമായത്. സുപ്രീം കോടതി കേസ് പുനഃപരിശോധനയ്ക്കായി ഉപഭോക്തൃ കമ്മീഷന് തന്നെ തിരിച്ചയച്ചു. രണ്ടാമത്തെ ഘട്ടത്തിൽ പരാതിക്കാരി തന്റെ ക്ലെയിം 5.2 കോടി രൂപയായി ഉയർത്തി. എങ്കിലും കമ്മീഷൻ വീണ്ടും രണ്ട് കോടി രൂപ തന്നെ നഷ്ടപരിഹാരമായി വിധിച്ചു. ഇതിനെത്തുടർന്നാണ് ഹോട്ടൽ വീണ്ടും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

ഒരു സ്ത്രീയുടെ മുടിയുടെ നീളവും സ്‌റ്റൈലും അവരുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മോശം ഹെയർകട്ട് കാരണം കോർപ്പറേറ്റ് ജോലിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നുമായിരുന്നു അവരുടെ വാദം. ഇത് കാരണം 2018 ജൂണിൽ ജോലി രാജിവെക്കേണ്ടി വന്നതായി അവർ കോടതിയെ ബോധിപ്പിച്ചു.

മോഡലിംഗ്, സിനിമ മേഖലകളിൽ ലഭിക്കുമായിരുന്ന അവസരങ്ങൾ ഇതോടെ ഇല്ലാതായതായും അവർ പറഞ്ഞു. ഈ സംഭവം തന്നെ കടുത്ത വിഷാദരോഗത്തിലേക്ക് നയിച്ചുവെന്നും അവർ കോടതിയെ അറിയിച്ചു. തനിക്ക് ലഭിച്ച സിനിമാ, മോഡലിംഗ് ഓഫറുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ സലൂൺ അധികൃതർ ഏജൻസികളെ ക്രോസ് വിസ്താരം ചെയ്തില്ലെന്നും അവർ വാദിച്ചു.