വിജയ് മന്ത്രിസഭയിലേക്കില്ല; ടി.വി.കെ ക്ഷണം ഇടതുപാർട്ടികൾ വീണ്ടും തള്ളി

 

സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാറിൽ ചേരണമെന്ന ഭരണകക്ഷിയുടെ അഭ്യർഥന സി.പി.എമ്മും സി.പി.ഐയും വീണ്ടും തള്ളി. മന്ത്രിസഭയിൽ അംഗങ്ങളാകാതെ പുറത്തുനിന്ന് സർക്കാറിന് പിന്തുണ നൽകുന്നത് തുടരുമെന്ന് ഇരു പാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ വ്യക്തമാക്കി.