ഭോപ്പാലില്‍ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, അഭിഭാഷകൻ അറസ്റ്റില്‍

ഭോപ്പാലില്‍ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അഭിഭാഷകൻ അറസ്റ്റില്‍.പ്രതിയും പെണ്‍കുട്ടിയും അയല്‍ക്കാരാണ്. പെണ്‍കുട്ടി പ്രതിയെ നാന എന്നാണ് വിളിച്ചിരുന്നത്.

 

കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ പ്രതി പെണ്‍കുട്ടിയെ തന്ത്രപൂർവ്വം മറ്റൊരു മുറിയിലേക്ക് വിളിച്ചുവരുത്തുകയും മോശമായ രീതിയില്‍ ഉപദ്രവിക്കുകയും ചെയ്തു.

ഭോപ്പാലില്‍ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അഭിഭാഷകൻ അറസ്റ്റില്‍.പ്രതിയും പെണ്‍കുട്ടിയും അയല്‍ക്കാരാണ്. പെണ്‍കുട്ടി പ്രതിയെ നാന എന്നാണ് വിളിച്ചിരുന്നത്.കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ പ്രതി പെണ്‍കുട്ടിയെ തന്ത്രപൂർവ്വം മറ്റൊരു മുറിയിലേക്ക് വിളിച്ചുവരുത്തുകയും മോശമായ രീതിയില്‍ ഉപദ്രവിക്കുകയും ചെയ്തു.

ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം തുറന്നു പറയുകയായിരുന്നു. പരിശോധനയില്‍ ശരീരത്തില്‍ പോറലുകള്‍ കണ്ടതിനെ തുടർന്ന് മാതാവ് കുട്ടിയെ ഉടൻ തന്നെ ഡോക്ടറുടെ അടുത്തെത്തിച്ചു. വൈദ്യപരിശോധനയിലാണ് ലൈംഗികാതിക്രമം നടന്നതായി സംശയം ഉയർന്നത്.തുടർന്ന് കുടുംബം ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.