ജന്പത് മെട്രൊ സ്റ്റേഷനിൽ പാക്കിസ്ഥാൻ അനുകൂല പോസ്റ്റർ പതിപ്പിച്ച സംഭവം; ലഷ്കർ ഭീകരൻ പിടിയിൽ

ജന്പത് മെട്രൊ സ്റ്റേഷനിൽ പാക്കിസ്ഥാൻ അനുകൂല പോസ്റ്റർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ ഡൽ‌ഹി പൊലീസ് അറസ്റ്റ് ചെയ്തു.ഷബീർ അഹമ്മദ് ലോൺ എന്നയാളാണ് അറസ്റ്റിലായത്.

 

ന‍്യൂഡൽഹി: ജന്പത് മെട്രൊ സ്റ്റേഷനിൽ പാക്കിസ്ഥാൻ അനുകൂല പോസ്റ്റർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ ഡൽ‌ഹി പൊലീസ് അറസ്റ്റ് ചെയ്തു.ഷബീർ അഹമ്മദ് ലോൺ എന്നയാളാണ് അറസ്റ്റിലായത്.
 
 ഡൽഹിയിൽ വിവിധ സ്ഥലങ്ങളിൽ സമാന പോസ്റ്ററുകൾ കണ്ടെത്തിയിരുന്നു. ഭീകരൻ ബുർഹാൻ വാനിയെ പുകഴ്ത്തിയും ഇന്ത‍്യാ വിരുദ്ധ മുദ്രാവാക‍്യങ്ങളുമാണ് പോസ്റ്ററിലുണ്ടായിരുന്നതെന്ന് പൊലീസ് വ‍്യക്തമാക്കി. കേസ് ഡൽഹി പൊലീസ് സ്പെഷ‍്യൽ സെല്ലിന് കൈമാറി. ബംഗ്ലാദേശി പൗരന്മാരെ ഉപയോഗിച്ച് ഇന്ത‍്യയിൽ ഭീകരാക്രമണം നടത്താനായിരുന്നു ഷബീർ അഹമ്മദിന്‍റെ പദ്ധതിയെന്ന് കമ്മിഷണർ പ്രമോദ് സിങ് കുശ്‌വ പറഞ്ഞു.