വൻകിട പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണം : സുപ്രീംകോടതി 

വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പ​രി​സ്ഥി​തി അം​ഗീ​കാ​രം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ കീ​ഴ്വ​ഴ​ക്ക​മാ​ക്കി​യ ഓ​ഫി​സ് മെ​മ്മോ​റാ​ണ്ടം റ​ദ്ദാ​ക്കി സു​പ്രീം​കോ​ട​തി. അ​പൂ​ർ​വ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ അം​ഗീ​കാ​രം ന​ൽ​കു​ന്ന വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ത് ഓ​ഫി​സ് മെ​മ്മോ​റാ​ണ്ട​ത്തി​ലൂ​ടെ​യ​ല്ല,

 

 ന്യൂ​ഡ​ൽ​ഹി : വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പ​രി​സ്ഥി​തി അം​ഗീ​കാ​രം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ കീ​ഴ്വ​ഴ​ക്ക​മാ​ക്കി​യ ഓ​ഫി​സ് മെ​മ്മോ​റാ​ണ്ടം റ​ദ്ദാ​ക്കി സു​പ്രീം​കോ​ട​തി. അ​പൂ​ർ​വ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ അം​ഗീ​കാ​രം ന​ൽ​കു​ന്ന വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ത് ഓ​ഫി​സ് മെ​മ്മോ​റാ​ണ്ട​ത്തി​ലൂ​ടെ​യ​ല്ല, പ​രി​സ്ഥി​തി (സം​ര​ക്ഷ​ണ) നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ മൂ​ന്നി​ന് കീ​ഴി​ലു​ള്ള വി​ജ്ഞാ​പ​നം ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, വി​പു​ൽ പ​ഞ്ചോ​ലി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​കൂ​ർ പ​രി​സ്ഥി​തി അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന 2006ലെ ​പ​രി​സ്ഥി​തി ആ​ഘാ​ത വി​ശ​ക​ല​ന വി​ജ്ഞാ​പ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​താ​ണ് 2021ൽ ​കൊ​ണ്ടു​വ​ന്ന ഓ​ഫി​സ് മെ​മ്മോ​റാ​ണ്ടം എ​ന്ന അ​ഡ്‍മി​നി​സ്ട്രേ​റ്റി​വ് ഉ​ത്ത​ര​വ്. 2021ലെ ​ഓ​ഫി​സ് മെ​മ്മോ​റാ​ണ്ട​ത്തി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന നി​ര​ന്ത​ര പൊ​തു​മാ​പ്പ് പ​ദ്ധ​തി 1986ലെ ​പ​രി​സ്ഥി​തി (സം​ര​ക്ഷ​ണ) നി​യ​മ​ത്തി​നും, അ​തി​നു​കീ​ഴി​ൽ പു​റ​പ്പെ​ടു​വി​ച്ച 2006ലെ ​പ​രി​സ്ഥി​തി ആ​ഘാ​ത വി​ജ്ഞാ​പ​ന​ത്തി​നും കീ​ഴി​ൽ അ​നു​വ​ദി​ച്ച പ​രി​ധി​ക്ക് അ​പ്പു​റം പോ​കു​ന്ന​താ​ണെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ഓ​ഫി​സ് മെ​മ്മോ​റാ​ണ്ടം റ​ദ്ദാ​ക്കി​യ​ത്. 2021ലെ ​ഓ​ഫി​സ് മെ​മ്മോ​റാ​ണ്ട​ത്തി​ൻറെ​യോ 2017ലെ ​വി​ജ്ഞാ​പ​ന​ത്തി​ൻറെ​യോ പ്ര​യോ​ജ​നം നേ​ടി​ക്ക​ഴി​ഞ്ഞ പ​ദ്ധ​തി​ക​ളെ ഇ​ന്ന​ത്തെ ഉ​ത്ത​ര​വ് ബാ​ധി​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.