ഇന്ത്യയെ പരിഹസിച്ചതിൽ മാപ്പ് ചോദിച്ച്  ലളിത് മോദി

ഇന്ത്യയെ പരിഹസിച്ചതിൽ മാപ്പ് ചോദിച്ച് രാജ്യംവിട്ട സാമ്പത്തിക കുറ്റവാളി ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദി. രാജ്യം വിട്ട മറ്റൊരു സാമ്പത്തിക കുറ്റവാളി വിജയ് മല്യക്കൊപ്പം ‘ഞങ്ങൾ രണ്ടുപേരുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ’ എന്ന് ലളിത് മോദി പരിഹാസ രൂപേണ പറയുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ

 

ന്യൂഡൽഹി: ഇന്ത്യയെ പരിഹസിച്ചതിൽ മാപ്പ് ചോദിച്ച് രാജ്യംവിട്ട സാമ്പത്തിക കുറ്റവാളി ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദി. രാജ്യം വിട്ട മറ്റൊരു സാമ്പത്തിക കുറ്റവാളി വിജയ് മല്യക്കൊപ്പം ‘ഞങ്ങൾ രണ്ടുപേരുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ’ എന്ന് ലളിത് മോദി പരിഹാസ രൂപേണ പറയുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുകയും വിദേശകാര്യ മന്ത്രാലയം പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് ചോദിച്ച് ലളിത് മോദി രംഗത്തുവന്നത്.

ആരുടെയെങ്കിലും, പ്രത്യേകിച്ച് ഇന്ത്യൻ സർക്കാറിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ ഞാൻ മാപ്പ് പറയുന്നു. അവരോട് എനിക്ക് ഏറ്റവും ഉയർന്ന ബഹുമാനവും പരിഗണനയുമാണുള്ളത്. ഈ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അത് ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചതല്ലെന്നും സമൂഹമാധ്യമങ്ങൾ വഴി ലളിത് മോദി വ്യക്തമാക്കി. ലണ്ടനിൽ വിജയ് മല്യയുടെ 70ാം ജന്മദിന ആഘോഷത്തിനിടെ എടുത്ത ഇന്ത്യയെ പരിഹസിക്കുന്ന വിഡിയോ ലളിത് മോദി തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.