നവംബര്‍ 21-ന് ലഡാക്ക് പോളിങ് ബൂത്തിലേക്ക്
നവംബര്‍ 21-ന് ലഡാക്ക് പോളിങ് ബൂത്തിലേക്ക്
ഒക്ടോബര്‍ 26-ന് ഔദ്യോഗിക തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. സ്ഥാനാര്‍ത്ഥികള്‍ക്ക് നവംബര്‍ 2 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
ഇതിനുമുമ്പ് 2018 നവംബറിലാണ് ഇവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്.
രാജ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായുള്ള പ്രതിഷേധത്തില്‍ നില്‍ക്കെ ലഡാക്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നവംബര്‍ 21-ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുമുമ്പ് 2018 നവംബറിലാണ് ഇവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്.
ഒക്ടോബര്‍ 26-ന് ഔദ്യോഗിക തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. സ്ഥാനാര്‍ത്ഥികള്‍ക്ക് നവംബര്‍ 2 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 3-ന് പത്രികകളുടെ സൂക്ഷ്മപരിശോധനയും നവംബര്‍ 5 വരെ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയുമായിരിക്കും. നവംബര്‍ 30-ന് ഫലപ്രഖ്യാപനം വരും. ഇതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ണ്ണമായി അവസാനിക്കും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രദേശത്ത് മാതൃകാ പെരുമാറ്റച്ചട്ടം ഉടനടി നിലവില്‍ വന്നു. സ്വതന്ത്രവും ന്യായാനുസൃതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.