കുര്‍ക്കുറെ പാക്കറ്റിനുള്ളിലെ പ്ലാസ്റ്റിക് ടോയ് ബോള്‍ വിഴുങ്ങി; കര്‍ണാടകയില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം
കുര്‍ക്കുറെ പാക്കറ്റിനുള്ളിലെ പ്ലാസ്റ്റിക് ടോയ് ബോള്‍ വിഴുങ്ങി; കര്‍ണാടകയില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം
കുര്‍ക്കുറെയുടെ കൂടെ സമ്മാനം എന്ന രീതിയിലാണ് പാക്കറ്റിനുള്ളില്‍ തന്നെ ബോള്‍ ഉള്‍പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
Aug 2, 2026, 21:16 IST
കുട്ടിയുടെ തൊണ്ടയില്‍ ബോള്‍ കുടുങ്ങുകയായിരുന്നുവെന്നും പിന്നാലെ ശ്വാസം മുട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കര്‍ണാടകയില്‍ കുര്‍ക്കുറെ പാക്കറ്റില്‍ നിന്നുള്ള പ്ലാസ്റ്റിക് ടോയ് ബോള്‍ വിഴുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. സന്തോഷ് ഐശ്വര്യ ദമ്പതികളുടെ ഏകമകന്‍ മുകുന്ദ് മയൂരാണ് മരിച്ചത്.
കുട്ടിയുടെ തൊണ്ടയില്‍ ബോള്‍ കുടുങ്ങുകയായിരുന്നുവെന്നും പിന്നാലെ ശ്വാസം മുട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുര്‍ക്കുറെയുടെ കൂടെ സമ്മാനം എന്ന രീതിയിലാണ് പാക്കറ്റിനുള്ളില്‍ തന്നെ ബോള്‍ ഉള്‍പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഈ ബോള്‍ അബദ്ധത്തില്‍ കുട്ടി വിഴുങ്ങുകയായിരുന്നു. സംഭവത്തില്‍ ഹുന്‍സുര്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.