കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭർത്താവിനും ആശ്വാസം;പൊലീസ് നടപടി താൽക്കാലികമായി വിലക്കി മധ്യപ്രദേശ് ഹൈക്കോടതി

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. ദമ്പതികള്‍ക്ക് എതിരായ പോലീസ് നടപടി മധ്യപ്രദേശ് ഹൈക്കോടതി വിലക്കി. 

 

രണ്ടാഴ്ചത്തേക്ക് കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. ദമ്പതികള്‍ക്ക് എതിരായ പോലീസ് നടപടി മധ്യപ്രദേശ് ഹൈക്കോടതി വിലക്കി. 

രണ്ടാഴ്ചത്തേക്ക് കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.മൊണാലിസ ഭോസ്‌ലെയും ഭർത്താവ് ഫർമാൻ ഖാനും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാകാതെ വിവാഹം ചെയ്തു എന്ന പരാതിയിൽ മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇതോടെ ദമ്പതികൾക്ക് കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരിക്കുന്നത്. 

പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മധ്യപ്രദേശിലെ കീഴ്‌കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇവര്‍ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെ നിന്നും തിരിച്ചടി നേരിടുകയായിരുന്നു. അറസ്റ്റിനുള്ള വിലക്ക് നീട്ടാനാകില്ലെന്നും ഇത് അധികാര പരിധിക്ക് പുറത്തുള്ള വിഷയമെന്നുമാണ് കോടതി പറഞ്ഞിരുന്നത്.