'എന്തുകൊണ്ട് കെഎസ്ആര്‍ടിസി നഷ്ടത്തില്‍ ഓടുന്നു? സ്വകാര്യ ബസ് സർവീസുകൾ ലാഭത്തിലല്ലേ?'; ചോദ്യങ്ങളുമായി സുപ്രീം കോടതി
Updated: Mar 9, 2026, 13:43 IST
ദില്ലി: വിരമിച്ച ജീവനക്കാരുടെ പെൻഷൻ അനൂകൂല്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആര്‍ടിസിക്ക് നേരെ ചോദ്യങ്ങളുമായി സുപ്രീംകോടതി. കെഎസ്ആര്‍ടിസി എന്തുകൊണ്ട് നഷ്ടത്തിൽ ഓടുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യബസ് സർവീസുകൾ ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ എന്തുകൊണ്ടാണ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം എന്തുകൊണ്ട് ഇത്രയും നഷ്ടത്തിലാകുന്നതെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പിഎഫ് തുക ജീവനക്കാരുടെ അവകാശമാണെന്നും അത് സ്ഥാപനം നൽകുന്ന ചാരിറ്റിയല്ലെന്നും കോടതി വ്യക്തമാക്കി.