കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; ഒരു മരണം, ഏഴ് പേർക്ക്‌ ഗുരുതര പരിക്ക്

ദാവന്‍ഗരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. 30 പേർക്ക് പരിക്കേറ്റു.ഹൊന്നാലി താലൂക്കിലെ കുണ്ടൂർ ഗ്രാമവാസിയായ ദർശൻ (21) ആണ് മരിച്ചത്

 

ആക്‌സിലില്‍ ഉണ്ടായ മെക്കാനിക്കല്‍ തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

ബംഗളൂരു: ദാവന്‍ഗരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. 30 പേർക്ക് പരിക്കേറ്റു.ഹൊന്നാലി താലൂക്കിലെ കുണ്ടൂർ ഗ്രാമവാസിയായ ദർശൻ (21) ആണ് മരിച്ചത്. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ഇവര്‍ ബസവപട്ടണയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളും സ്ത്രീകളുമാണ്

ദാവൻഗരെയില്‍ നിന്ന് ബസവപട്ടണയിലേക്ക് പോകുകയായിരുന്ന ബസിന് ആക്‌സിലില്‍ ഉണ്ടായ മെക്കാനിക്കല്‍ തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ബസവപട്ടണ സർക്കാർ ആശുപത്രിയിലും ദാവന്‍ഗര ജില്ലാ ആശുപത്രിയിലും എത്തിച്ചു.