കെപിസിസി അധ്യക്ഷ സ്ഥാനം; മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താനൊരുങ്ങി കോൺഗ്രസ്സ് ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷ പദവിയിൽ അഭിപ്രായ സമന്വയത്തിനായി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, പി ജെ കുര്യൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ആശയവിനിമയം നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴക്കൻ, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടുമാത്രം തീരുമാനത്തിലേക്ക് എത്തിയാൽ മതിയെന്നും ഹൈക്കാമാൻഡ്.

 

കെപിസിസി അധ്യക്ഷ പദവിയിൽ അഭിപ്രായ സമന്വയത്തിനായി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, പി ജെ കുര്യൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ആശയവിനിമയം നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴക്കൻ, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടുമാത്രം തീരുമാനത്തിലേക്ക് എത്തിയാൽ മതിയെന്നും ഹൈക്കാമാൻഡ്. പാർലമെൻ്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾക്ക് യുഡിഎഫ് തുടക്കമിട്ടു.

 ഈ മാസം അവസാനത്തോടെ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് തീരുമാനം. ദീപാ ദാസ് മുൻഷിയെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിരുന്നു. കർണാടക മന്ത്രിസഭാ വികസനം പൂർത്തിയാക്കിയതിനു ശേഷം അന്തിമ ചർച്ച നടക്കും. തീരുമാനം വേഗത്തിലുണ്ടാകുമെന്ന സൂചനയാണ് നേതൃത്വത്തിന്റേത്. പ്രാഥമിക ചർച്ചയിൽ മറ്റു നേതാക്കളുടെ പേരുകളും പറഞ്ഞു കേൾക്കുന്നുണ്ട്. ഇതിൽ സമവാക്യം ഉണ്ടാക്കാനുള്ള ശ്രമവും നേതൃത്വം നടത്തുന്നു. മുഴുവൻ സമയ പ്രസിഡണ്ട് ഇല്ലെങ്കിൽ എംപിമാരെയും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കും. കൊടിക്കുന്നിൽ സുരേഷ്, ആൻ്റോ ആൻറണി, എം കെ രാഘവൻ എന്നിവരുടെ പേരും അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നു.