കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിന് റാഞ്ചൽ ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി
കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിന് (AI 2772) റാഞ്ചൽ ഭീഷണി. ബുധനാഴ്ച രാവിലെ 10.20-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ വാഷ്റൂമിൽ നിന്നാണ് ഭീഷണി കുറിപ്പ് കണ്ടെടുത്തത്.ടേക്ക് ഓഫിന് തൊട്ടുമുൻപാണ് വാഷ്റൂം പരിശോധിച്ച ക്യാബിൻ ക്രൂ ഭീഷണി സന്ദേശം ശ്രദ്ധയിൽപ്പെടുത്തിയതും തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് (ATC) അടിയന്തര മുന്നറിയിപ്പ് നൽകിയതും.
കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിന് (AI 2772) റാഞ്ചൽ ഭീഷണി. ബുധനാഴ്ച രാവിലെ 10.20-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ വാഷ്റൂമിൽ നിന്നാണ് ഭീഷണി കുറിപ്പ് കണ്ടെടുത്തത്.ടേക്ക് ഓഫിന് തൊട്ടുമുൻപാണ് വാഷ്റൂം പരിശോധിച്ച ക്യാബിൻ ക്രൂ ഭീഷണി സന്ദേശം ശ്രദ്ധയിൽപ്പെടുത്തിയതും തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് (ATC) അടിയന്തര മുന്നറിയിപ്പ് നൽകിയതും. രാവിലെ 11.10-ഓടെ വിമാനം റാഞ്ചുമെന്നാണ് കുറിപ്പിൽ ഉണ്ടായിരുന്നതെന്ന് കൊൽക്കത്ത എയർപോർട്ട് ഡയറക്ടർ വിക്രം സിംഗ് അറിയിച്ചു.
ഭീഷണി ഉയര്ന്നതോടെ സുരക്ഷാ സംവിധാനങ്ങൾ ഉടനടി ഊർജ്ജിതമാക്കി. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി Terminal-ലേക്ക് മാറ്റി. തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ വിമാനത്തിനുള്ളിൽ ബോംബ് സ്ക്വാഡും സി.ഐ.എസ്.എഫും ചേർന്ന് കർശനമായ പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.