കൊൽക്കത്തയിൽ ആശുപത്രിയിൽ തീപിടിത്തം ; ഒരു മരണം
Updated: Oct 18, 2024, 19:22 IST
കൊൽക്കത്ത: കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻ തീപിടിത്തം. 10 ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണച്ചത്. തീപിടുത്തത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഐസിയുവിലായിരുന്ന രോഗിയാണ് മരിച്ചത്. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
തീപിടിത്തത്തിൻറെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒരു വാർഡിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതിനാൽ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ കഴിഞ്ഞു. അഗ്നിശമന സേന രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.