ശനിയാഴ്ചത്തെ ദില്ലി മാര്‍ച്ച് പുനരാലോചിക്കുമെന്ന സൂചനയുമായി കോക്രോച്ച് ജനതാ പാര്‍ട്ടി

സ്ഥിതി നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും സുപ്രീംകോടതിയില്‍ കേസ് കേള്‍ക്കാനെത്തുമെന്നും സൗരവ് ദാസ് അറിയിച്ചു.

 

ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിലും പുരോഗതിയുണ്ടെന്ന് സൗരവ് ദാസ് അറിയിച്ചു.

ശനിയാഴ്ചത്തെ ദില്ലി മാര്‍ച്ച് പുനരാലോചിക്കുമെന്ന സൂചന നല്‍കി കോക്രോച്ച് ജനതാ പാര്‍ട്ടി. സര്‍ക്കാര്‍ കോടതിയില്‍ ദില്ലിയിലെ കേസുകള്‍ പിന്‍വലിക്കാം എന്ന് അറിയിച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞു.

എല്ലാ എന്‍ഡിഎ സംസ്ഥാനങ്ങളും ഇതേ കാര്യം സുപ്രീം കോടതിയെ അറിയിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിലും പുരോഗതിയുണ്ടെന്ന് സൗരവ് ദാസ് അറിയിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ പുതുച്ചേരിയിലേക്ക് പറന്നെത്തി താനടക്കം സിജെപി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും സൗരവ് പറഞ്ഞു. സ്ഥിതി നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും സുപ്രീംകോടതിയില്‍ കേസ് കേള്‍ക്കാനെത്തുമെന്നും സൗരവ് ദാസ് അറിയിച്ചു.