ദേശീയ ടെസ്റ്റിംഗ് ഏജന്‍സി പിരിച്ചുവിടണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി

 

പുതുതായി രൂപീകരിക്കുന്ന സംവിധാനത്തില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും സംഘടിപ്പിക്കുന്ന മുഴുവന്‍ പരീക്ഷകളുടെയും ചോദ്യംപേപ്പര്‍ ഓഡിറ്റ് ചെയ്യപ്പെടണമെന്നും സിജെപി വക്താവ് അഷുതോഷ് റാങ്ക ആവശ്യപ്പെട്ടു.

 

നീറ്റ്-യുജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സിജെപി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.

ദേശീയ ടെസ്റ്റിംഗ് ഏജന്‍സി പിരിച്ചുവിടണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. പകരം സ്ഥിരം സംവിധാനമുള്ള ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷന്‍ രൂപീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. നീറ്റ്-യുജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സിജെപി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.

പുതുതായി രൂപീകരിക്കുന്ന സംവിധാനത്തില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും സംഘടിപ്പിക്കുന്ന മുഴുവന്‍ പരീക്ഷകളുടെയും ചോദ്യംപേപ്പര്‍ ഓഡിറ്റ് ചെയ്യപ്പെടണമെന്നും സിജെപി വക്താവ് അഷുതോഷ് റാങ്ക ആവശ്യപ്പെട്ടു. 2024, 2025 വര്‍ഷങ്ങളിലെ നീറ്റ് യുജി പരീക്ഷകളിലേത് അടക്കം കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിശദമായ അന്വേഷണം നടത്തണമെന്നും അഷുതോഷ് റാങ്ക ആവശ്യപ്പെട്ടു. രാജ്യത്തെ പരീക്ഷാ സംവിധാനത്തെ ബാധിക്കുന്ന ഘടനാപരമായ പ്രശ്നം ഉള്‍പ്പെടെ സര്‍ക്കാര്‍ പരിശോധിക്കണമെന്ന ആവശ്യവും സിജെപി വക്താവ് മുന്നോട്ടുവെച്ചു.