ഡൽഹിയിൽ 11കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഡൽഹി മെഹ്‌റൊലി പ്രദേശത്താണ് സംഭവം. സംഭവത്തിൽ ക്യാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഡൽഹി മെഹ്‌റൊലി പ്രദേശത്താണ് സംഭവം. സംഭവത്തിൽ ക്യാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിക്ക് കുടുംബത്തോടൊപ്പം തെരുവിൽ കിടന്നുറങ്ങുകയായിരുന്നു 11 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഫരീദാബാദ്-ഗുരുഗ്രാം റോഡിൽ കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

കുട്ടിയെ കാണാനില്ലെന്ന പരാതി ഇന്നലെ തന്നെ പൊലീസിലെത്തിയിരുന്നു. പരാതിക്ക് പിന്നാലെ പൊലീസ് തിരച്ചിൽ ഊർജിതാക്കി. നൂറുകണക്കിന് സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. പിന്നാലെ പൊലീസ് പ്രതിയിലേക്ക് എത്തുകയായിരുന്നു.