'ദീപാവലി സന്തോഷത്തിന്റെ ഈദ്' എന്ന് വിശേഷിപ്പിച്ച് ഖാര്‍ഗെ ; പ്രസ്താവന സനാതന വിരുദ്ധമാണെന്ന് ബി.ജെ.പി നേതാക്കള്‍
ഖാര്‍ഗെയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ പ്രീണന രാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് എപ്പോഴും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിന്തിക്കുന്നതെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി
Nov 9, 2026, 07:08 IST
ദീപാവലി ആഘോഷവേളയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം
ദീപാവലിയെ 'ദീപാവലി സന്തോഷത്തിന്റെ ഈദ്' ( 'ഖുഷിയോം കാ ഈദ്') എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. ഖാര്‍ഗെയുടെ പ്രസ്താവന സനാതന വിരുദ്ധമാണെന്ന് ബി.ജെ.പി നേതാക്കള്‍.
ദീപാവലി ആഘോഷവേളയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം. ഖാര്‍ഗെയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ പ്രീണന രാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് എപ്പോഴും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിന്തിക്കുന്നതെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.