അമിത്ഷായ്ക് ഇന്ദിരയുടെ ഗതിയുണ്ടാകും , ഭീഷണിമുഴക്കിയ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അറസ്റ്റില്‍

ഭൂരിഭാഗം മേഖലകളിലും ഇന്റെര്‍നെറ്റ് എസ് എം എസ് സേവനങ്ങള്‍ നാളെ ഉച്ചവരെ വിലക്കിയിട്ടുണ്ട്.
 

ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗിനെ നാടകീയമായി പൊലീസ് അറസറ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ജലന്ധറില്‍ നിന്നാണ് അമൃത് പാല്‍ സിംഗിനെ അറസ്‌ററ് ചെയ്തത്. ഇതോടെ പഞ്ചാബിലെങ്ങും വന്‍ സുരക്ഷാ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഭൂരിഭാഗം മേഖലകളിലും ഇന്റെര്‍നെറ്റ് എസ് എം എസ് സേവനങ്ങള്‍ നാളെ ഉച്ചവരെ വിലക്കിയിട്ടുണ്ട്.

ഏഴ് ജില്ലകളില്‍ നിന്നായി ആയിരത്തോളം പൊലീസുകാരാണ് അമൃതപാലിനെ അറസ്റ്റ്ു ചെയ്യാനായി ഉണ്ടായിരുന്നത്. വാരിസ് ദേ പഞ്ചാബ് എന്ന സംഘടനയുടെ തലവനായ അൃത്പാല്‍ സിംഗ് പരസ്യമായി ഖാലിസ്ഥാനെ ന്യായീകരിക്കുന്നയാളാണ്.അറസ്റ്റ് തടയാനും സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള നീക്കം അമൃത് പാല്‍ നടത്തിയിരുന്നു. ഇതോടെയാണ് പഞ്ചാബില്‍ എസ് എം എസ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കിയത്.

ഖാലിസ്ഥാന്‍ വാദം അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗതിയായിരിക്കും അമിത്ഷാക്കുണ്ടാവുക എന്ന അമൃത് പാല്‍ സിംഗ് ഭീഷണിപ്പെടുത്തിരുന്നു.