റീല്‍സ് വൈറലാകാന്‍ വായില്‍ മണ്ണെണ്ണ നിറച്ച് തീയില്‍ തുപ്പി ; 14 കാരന്റെ മുഖം പൊള്ളി നശിച്ചു

സാരമായി പൊള്ളലേറ്റ കുട്ടി നിലവിളിച്ചോടി.

ഉടന്‍ ചുറ്റും കൂടിയവര്‍ തീ അണയ്ക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എവിടെ നിന്നുള്ള ദൃശ്യമെന്നോ കുട്ടിയുടെ സ്ഥിതി എന്തെന്നോ വ്യക്തമല്ല.

ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ അപകട റീല്‍സെടുത്ത് കൗമാരക്കാരന്‍. സമൂഹ മാധ്യമമായ എക്സിലാണ് വീഡിയോ പ്രചരിക്കുന്നത്. വായില്‍ മണ്ണെണ്ണ നിറച്ച ശേഷം ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തുപ്പി തീ നാളങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതായിരുന്നു. എന്നാല്‍ മണ്ണെണ്ണ പുറത്തേക്ക് തുപ്പിയതും തീ പടര്‍ന്ന് കുട്ടിയുടെ മുഖത്തേക്കടക്കം പിടിച്ചു. ഇതോടെ സാരമായി പൊള്ളലേറ്റ കുട്ടി നിലവിളിച്ചോടി.

ഉടന്‍ ചുറ്റും കൂടിയവര്‍ തീ അണയ്ക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എവിടെ നിന്നുള്ള ദൃശ്യമെന്നോ കുട്ടിയുടെ സ്ഥിതി എന്തെന്നോ വ്യക്തമല്ല.