കേന്ദ്രീയ-നവോദയ വിദ്യാലയങ്ങളിൽ 13,000-ത്തിലധികം അധ്യാപക ഒഴിവുകൾ
രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹർ നവോദയ വിദ്യാലയങ്ങളിലുമായി 13,000-ത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചതാണ് ഈ വിവരം. പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രേഖാമൂലം മറുപടി നൽകി.

കേന്ദ്രീയ വിദ്യാലയങ്ങളിൽ 8,618 അധ്യാപക തസ്തികകൾ, നവോദയ വിദ്യാലയങ്ങളിൽ 5,083 അധ്യാപക തസ്തികകൾ എന്നിങ്ങനെയാണ് ഒഴിഞ്ഞുകിടക്കുന്നത്. പുതിയ സ്കൂളുകൾ ആരംഭിക്കുന്നതും ജീവനക്കാരുടെ വിരമിക്കൽ, രാജി, സ്ഥാനക്കയറ്റം എന്നിവമാണ് ഒഴിവുകൾ വർധിക്കാൻ കാരണമായി മന്ത്രി വിശദീകരിച്ചത്. അധ്യാപകരുടെ കുറവ് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ താൽക്കാലികമായി കരാർ അധ്യാപകരെ നിയമിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഒഴിവുകൾ നികത്തുന്നത് ഒരു തുടർച്ചയായ പ്രക്രിയയാണെന്നും റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ പ്രകാരം നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപക ക്ഷാമമുണ്ടെങ്കിലും വിദ്യാലയങ്ങളുടെ മികച്ച പരീക്ഷാ ഫലങ്ങൾ പഠനനിലവാരത്തിലെ മികവിന് തെളിവാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അവകാശപ്പെട്ടു.