'വന്ദേമാതരത്തിനു' സംഗീതം നല്‍കാൻ കീരവാണി
വന്ദേമാതരം എന്ന അനശ്വര ഗാനത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായായി റിപ്പബ്ലിക് ദിന പരേഡിന് സംഗീതം ഒരുക്കാനുള്ള അപൂർവ ബഹുമതി കീരവാണിയെ തേടിയെത്തി.
Updated: Jan 20, 2026, 15:02 IST
ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നുള്ള 2,500 കലാകാരന്മാരാണ് കീരവാണിയുടെ സംഗീതവിരുന്നില്‍ അണിനിരക്കുന്നത്.
വന്ദേമാതരം എന്ന അനശ്വര ഗാനത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായായി റിപ്പബ്ലിക് ദിന പരേഡിന് സംഗീതം ഒരുക്കാനുള്ള അപൂർവ ബഹുമതി കീരവാണിയെ തേടിയെത്തി.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴില്‍ ഒരുങ്ങുന്ന വന്ദേമാതരം എന്ന ഗാനത്തിനു സംഗീതം നല്‍കുന്നത് താനാണെന്ന വിവരം കീരവാണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നുള്ള 2,500 കലാകാരന്മാരാണ് കീരവാണിയുടെ സംഗീതവിരുന്നില്‍ അണിനിരക്കുന്നത്.
ജനുവരി 26-ലെ റിപ്പബ്ലിക് ദിന പരേഡില്‍ വന്ദേമാതരം എന്ന ഐതിഹാസിക ഗാനത്തിന് സംഗീതം നല്‍കാൻ കഴിഞ്ഞതില്‍ താൻ അതീവ സന്തുഷ്ടനും അഭിമാനിതനുമാണെന്നും രാജ്യത്തിന്റെ ആത്മാവിനെ ആഘോഷിക്കാൻ നമുക്ക് ഒന്നിക്കാമെന്നും കീരവാണി എക്സില്‍ കുറിച്ചു.
77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി കർത്തവ്യപഥില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. യൂറോപ്യൻ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയൻ എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികള്‍.