അഹമ്മദ് പട്ടേലും ഗുലാം നബി ആസാദുമില്ലാത്ത കോണ്‍ഗ്രസില്‍ പുതിയ ക്രൈസിസ് മാനേജരായി കെ സി വേണുഗോപാല്‍; ജമ്മു കാശ്മീരില്‍ 'ഇന്ത്യ' സഖ്യം പൊളിക്കാനുള്ള ബിജെപിയുടെ അണിയറ നീക്കങ്ങള്‍ തകർത്തെറിഞ്ഞു കെ സി..
ഡല്‍ഹി: ബിജെപി സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ പോരാട്ടത്തിൽ മുന്നിൽ നിന്ന് നയിക്കുന്നത് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ കെ സിയുടെ തന്ത്രങ്ങളിൽ നിഷ്പ്രയാസം സാധ്യമാകും..ചുരുക്കി പറഞ്ഞാൽ സംഘടനയുടെ പഴയ ക്രൈസിസ് മാനേജര്‍മാരായിരുന്ന അന്തരിച്ച നേതാവ് അഹമ്മദ് പട്ടേലും പുറത്തുപോയ നേതാവ് ഗുലാം നബി ആസാദുമൊന്നുമില്ലാത്ത കോണ്‍ഗ്രസില്‍ പുതിയ ക്രൈസിസ് മാനേജരാണ് കെ സി.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കാശ്മീരില്‍ 'ഇന്ത്യ' സഖ്യമായി മല്‍സരിക്കുന്നതിനുള്ള നീക്കങ്ങള്‍ അടപടലം പൊളിയുന്നു എന്നു വന്നപ്പോൾ ഇത്തവണയും കോൺഗ്രസിന് തുണയായത് കെ സി ആണ്. കേരളത്തിലായിരുന്ന കെസി വേണുഗോപാല്‍ എംപിയെ ഹൈക്കമാന്‍റ് അടിയന്തിരമായി വിളിച്ച് ശ്രീനഗറിലേയ്ക്ക് തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ ശ്രീനഗറിലെത്തിയ വേണുഗോപാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂക്ക് അബ്ദുള്ളയുമായി രണ്ടു തവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിൽ 'ഇന്ത്യ' സഖ്യം റെഡി..
ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 24 സീറ്റുകളിലേയ്ക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അവസാന മണിക്കൂറുകളില്‍ കെസിയുടെ നിര്‍ണായക കരുനീക്കങ്ങള്‍ നടന്നത്. ഇതോടെ എന്‍സി 51, കോണ്‍ഗ്രസ് 32, സിപിഎം, പാന്തേഴ്സ് പാര്‍ട്ടി എന്നിവ ഓരോ സീറ്റ് എന്ന നിലയില്‍ സീറ്റ് വിഭജനം. കാശ്മീര്‍ താഴ്വരയിലെ സീറ്റുകളുടെ കാര്യത്തിലായിരുന്നു അവസാനം വരെ തര്‍ക്കം നിലനിന്നത്. ഇവിടെ 10 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഒടുവില്‍ 7 സീറ്റുകള്‍ എന്നതാണ് ധാരണ ആയത്.
ധാരണയിലെത്താത്ത 5 സീറ്റുകളില്‍ സൗഹൃദ മല്‍സരമെന്നതും ഘടകകക്ഷികളെക്കൊണ്ട് സമ്മതിപ്പിക്കുന്നതില്‍ വേണുഗോപാലിന്‍റെ നീക്കം വിജയം കണ്ടു. ഇതോടെ ആകെ 90 സീറ്റുകളിലെ 85 സീറ്റുകളിലും 'ഇന്ത്യ' സഖ്യമായി തന്നെ കോണ്‍ഗ്രസും എന്‍സിയും മല്‍സരിക്കും. 5 ഇടത് 'സൗഹൃദ'ത്തിലും പോരാടും. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജമ്മു കാശ്മീരില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യം പോരിനിറങ്ങുമ്പോൾ വിജയം തന്നെ പ്രതീക്ഷിക്കാം..