കരൂര്‍ ദുരന്തം ; വിജയ്‌യെ പൊങ്കലിന് ശേഷം വീണ്ടും സിബിഐ ചോദ്യംചെയ്യും
കരൂർ ദുരന്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെ നടനും തമിഴക വെട്രികഴകം നേതാവുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യംചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതവരുത്തുന്നതിനായാണ് ഇതെന്നാണ് സൂചന.
Jan 14, 2026, 09:30 IST
ചെന്നൈ: കരൂർ ദുരന്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെ നടനും തമിഴക വെട്രികഴകം നേതാവുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യംചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതവരുത്തുന്നതിനായാണ് ഇതെന്നാണ് സൂചന.
ചൊവ്വാഴ്ച ഡൽഹിയിൽ ചോദ്യംചെയ്യൽ തുടരാനായിരുന്നു സിബിഐ ഉദ്ദേശിച്ചതെങ്കിലും പൊങ്കലിനുശേഷം മതിയെന്നു തീരുമാനിക്കുകയായിരുന്നു. പൊങ്കൽ ആഘോഷത്തിനുശേഷം ഇനി 19-നായിരിക്കും വിജയ്‌യെ ചോദ്യംചെയ്യുക എന്നാണ് വിവരം.തിങ്കളാഴ്ച വിജയ്‌യെ സിബിഐ സംഘം ആറുമണിക്കൂറിലധികം ചോദ്യംചെയ്തിരുന്നു. വിജയ്‌യെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് ടിവികെ പ്രവർത്തകർ ആരോപിച്ചിരുന്നു. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായുള്ള നിയമപരമായ നടപടിക്രമങ്ങളാണിതെന്നാണ് സിബിഐയുടെ വിശദീകരണം.