കർണാടക എസ്എസ്എൽസി ഫലം 2026 പ്രസിദ്ധീകരിച്ചു

കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാവുന്നതാണ്.

 

കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാവുന്നതാണ്.

ഫലം ഓൺലൈനായി എങ്ങനെ പരിശോധിക്കാം?

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: karresults.nic.in എന്ന പോർട്ടലിൽ പ്രവേശിക്കുക.

ലിങ്ക് തിരഞ്ഞെടുക്കുക: ഹോം പേജിലെ ‘SSLC Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വിവരങ്ങൾ നൽകുക: നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും കൃത്യമായി രേഖപ്പെടുത്തുക.

Also Read: കേരള സർവകലാശാല വിവിധ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു!

സബ്മിറ്റ് ചെയ്യുക: “View Result” അല്ലെങ്കിൽ “Submit” ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഡൗൺലോഡ് ചെയ്യുക: ഫലം സ്ക്രീനിൽ തെളിയും. ഭാവി ആവശ്യങ്ങൾക്കായി മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

വിജയശതമാനവും സപ്ലിമെന്ററി പരീക്ഷയും

കർണാടക എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കുന്നതിന് ഓരോ വിഷയത്തിലും കുറഞ്ഞത് 35% മാർക്ക് വീതം നേടിയിരിക്കണം. ഇത്തവണ പരീക്ഷയിൽ വിജയിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി ഈ വർഷം തന്നെ സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നതാണ്. ഇതിന്റെ തീയതികൾ ബോർഡ് ഉടൻ പ്രഖ്യാപിക്കും.