കർണാടക നീറ്റ് പിജി കൗൺസിലിംഗ് 2026; ഓപ്ഷൻ രജിസ്‌ട്രേഷൻ തീയതി നീട്ടി

കർണാടക നീറ്റ് പിജി കൗൺസിലിംഗ് 2026 പ്രകാരം ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓപ്ഷനുകൾ നൽകുന്നതിനുള്ള അവസാന തീയതി കർണാടക എക്‌സാമിനേഷൻ അതോറിറ്റി നീട്ടി. പ്രവേശന പ്രക്രിയയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നവംബർ 3-ന് ഉച്ചയ്ക്ക് 12 മണി വരെ തങ്ങളുടെ കോഴ്‌സും കോളേജ് മുൻഗണനകളും സമർപ്പിക്കാം.

കെഇഎ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. പ്രസന്ന ഐഎഎസ് ആണ് കാലാവധി നീട്ടിയ വിവരം അറിയിച്ചത്. പ്രവേശന നടപടികളുമായി മുന്നോട്ടുപോകുന്നതിന് മുൻപ് കോളേജുകളുടെ പുതുക്കിയ ഫീസ് ഘടന പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ ഉദ്യോഗാർത്ഥ നിർദ്ദേശം നൽകിയിട്ടുണ്ട്. ചില മെഡിക്കൽ കോളേജുകളുടെ ഫീസ് വിവരങ്ങളിലുണ്ടായ മാറ്റങ്ങളും പൊരുത്തക്കേടുകളും പരിഗണിച്ചാണ് ഈ മുൻകരുതൽ.

ഓപ്ഷൻ സമർപ്പിക്കാൻ അധിക സമയം ലഭിച്ചത് വിദ്യാർത്ഥികൾക്ക് ലഭ്യമായ കോളേജുകളും കോഴ്‌സുകളും കൃത്യമായി വിലയിരുത്താൻ സഹായകമാകും. അപേക്ഷകർ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഓപ്ഷൻ എൻട്രി പൂർത്തിയാക്കേണ്ടതാണ്. ഇനി സമയപരിധി നീട്ടി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.