കർണാടകയിൽ വിവാഹാഭ്യർഥന നിരസിച്ച നഴ്സിനെ കുത്തിപ്പരിക്കേൽപിച്ച് യുവാവ്

 

കർണാടക : വിവാഹാഭ്യർഥന നിരസിച്ചതിന് പിന്നാലെ നഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. പ്രകാശ് ജാദവ് എന്നയാളാണ് പ്രതി. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അതേസമയം, അക്രമിയെ ധൈര്യത്തോടെ പ്രതിരോധിക്കാൻ യുവതിക്ക് കഴിഞ്ഞു. ആശുപത്രി വളപ്പിൽ പ്രവേശിച്ച അക്രമി റിസപ്ഷനു സമീപം ഒളിച്ചുനിന്ന് നഴ്‌സിനെ ക്രൂരമായി മർദിക്കുകയിരുന്നു.

പ്രകാശും നഴ്‌സും ഒരേ ആശുപത്രിയിലെ വിവിധ ക്വാർട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്. ഇയാൾ നിരന്തരം വിവാഹഭ്യർഥന നടത്തി യുവതിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു.

യുവതിയുടെ വീട്ടുകാരും പ്രകാശിൻ്റെ ആലോചന പൂർണമായി നിരസിച്ചതോടെയാണ് അക്രമത്തിലേക്ക് നീങ്ങിയത്. പ്രകാശിൻ്റെ പ്രവൃത്തിയിൽ ആശുപത്രി ജീവനക്കാർ ഭയന്നെങ്കിലും തന്ത്രപൂർവം ജീവനക്കാർ ഇയാളെ പ്രതിരോധിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രകാശിനെ അറസ്റ്റ് ചെയ്തു.