ബൈക്ക് ടാക്സികളുടെ നിരോധനം നീക്കി കർണാടക ഹൈകോടതി

ബൈക്ക് ടാക്സികൾക്കേർപ്പെടുത്തിയ നിരോധനം കർണാടക ഹൈകോടതി നീക്കിയതിനെ പിന്നാലെ സർവീസ് പുനരാരംഭിക്കാൻ നടപടിയുമായി കമ്പനികൾ.
 

 ബംഗളൂരൂ: ബൈക്ക് ടാക്സികൾക്കേർപ്പെടുത്തിയ നിരോധനം കർണാടക ഹൈകോടതി നീക്കിയതിനെ പിന്നാലെ സർവീസ് പുനരാരംഭിക്കാൻ നടപടിയുമായി കമ്പനികൾ. ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജസ്റ്റിസ് സി.എം ജോഷി എന്നിവരടങ്ങുന്ന ബെഞ്ചാണ് നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ബൈക്ക് ടാക്സി നടത്തുന്നതാനാവശ്യമായ കാര്യേജ് പെർമിറ്റുകൾ നൽകണമെന്നും സർക്കാറിനോട് കോടതി ഉത്തരവിട്ടു.

എ.എൻ.ഐ ടെക്നോളജീസ്, ഊബർ ഇന്ത്യ, റോപ്പൻ ട്രാൻസ്പോർട്ട് തുടങ്ങിയവർ നൽകിയ അപ്പീലിലാണ് വിധി. 2025 ജൂൺ16നാണ് കർണാടക സർക്കാർ ബൈക്ക് ടാക്സി സർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. കർണാടകയിലെ തിരക്കേറിയ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്രക്കായി ആശ്രയിക്കുന്നത് ബൈക്ക് ടാക്സിയെ ആണ്. നിരോധനം വന്നതോടെ യാത്രികർ ഏറെ ബുദ്ധിമുട്ടിയിരുന്നു.