ഓഫീസിനുള്ളില്‍ യുവതികളോട് അടുത്തിടപഴകി കര്‍ണാടക ഡിജിപി ; വീഡിയോ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സിദ്ധരാമയ്യ
ബെലഗാവിലയില്‍ രാമചന്ദ്ര റാവു ജോലി ചെയ്തിരുന്നു. ഈ സമയത്ത് പകര്‍ത്തപ്പെട്ടതാണ് ദൃശ്യങ്ങളെന്നാണ് കരുതപ്പെടുന്നത്
സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു.
കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവു വീണ്ടും വിവാദത്തില്‍. ഓഫീസിനുള്ളില്‍വെച്ച് യുവതികളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് രാമചന്ദ്ര റാവു വിവാദത്തിലായത്. രാമചന്ദ്ര റാവു ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു.
ബെലഗാവിലയില്‍ രാമചന്ദ്ര റാവു ജോലി ചെയ്തിരുന്നു. ഈ സമയത്ത് പകര്‍ത്തപ്പെട്ടതാണ് ദൃശ്യങ്ങളെന്നാണ് കരുതപ്പെടുന്നത്. വീഡിയോയില്‍ ഒരു യുവതിയോട് രാമചന്ദ്ര ബാബു അടുത്തിടപഴകുന്നത് കാണാം. എന്നാല്‍ വീഡിയോ എ ഐ ഉപയോഗിച്ച് നിര്‍മിച്ചതാണ് എന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം. ഈ കാലഘട്ടത്തില്‍ എന്തും സംഭവിക്കാമെന്നും തനിക്ക് ഈ സംഭവത്തിനെപ്പറ്റി തീരെ അറിവില്ലെന്നുമാണ് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയെ കണ്ട ശേഷം രാമചന്ദ്ര റാവു പ്രതികരിച്ചത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും റാവു വ്യക്തമാക്കി.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ദൃശ്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ റാവുവിനെതിരെ നടപടിയെടുക്കുമെന്നും ഒരാളും നിയമത്തിന് അതീതരല്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കന്നഡ നടി രന്യ റാവുവിന്റെ രണ്ടാനച്ഛന്‍ കൂടിയാണ് രാമചന്ദ്ര റാവു. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രന്യ റാവുവിനൊപ്പം രാമചന്ദ്ര റാവുവിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. പിന്നാലെ കേസ് അന്വേഷിച്ച അന്വേഷണ സംഘം രാമചന്ദ്ര റാവുവിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു.