കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണിയെ അയോഗ്യനാക്കി

ശിക്ഷാ വിധി പുറത്തുവന്ന് രണ്ടാഴ്ചയോളം കഴിഞ്ഞാണ് അയോഗ്യത സംബന്ധിച്ച് നിയമസഭ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

 

വിനയ് കുല്‍ക്കര്‍ണിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്.

കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വിനയ് കുല്‍ക്കര്‍ണിയെ അയോഗ്യനാക്കി. 2016-ല്‍ ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡര്‍ കൊല്ലപ്പെട്ട കേസിലാണ് മുന്‍ മന്ത്രി കൂടിയായ വിനയ് കുല്‍ക്കര്‍ണി പ്രതിയായിരുന്നത്. ഈ കേസ് സി.ബി.ഐ ആണ് അന്വേഷിച്ചിരുന്നത്. വിചാരണക്കൊടുവില്‍ വിനയ് കുല്‍ക്കര്‍ണിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്. ശിക്ഷാ വിധി പുറത്തുവന്ന് രണ്ടാഴ്ചയോളം കഴിഞ്ഞാണ് അയോഗ്യത സംബന്ധിച്ച് നിയമസഭ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.


കര്‍ണാടകയിലെ ധര്‍വാഡില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. കര്‍ണാകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഈ നടപടി. വടക്കന്‍ കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് വിനയ് കുല്‍ക്കര്‍ണി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം ഈ അയോഗ്യത വലിയ ചര്‍ച്ചയാകും. ഇദ്ദേഹത്തിന് അടുത്ത ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ല.