കര്‍ണാടകയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ സാഹസികമായി ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കര്‍ണാടകയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ സാഹസികമായി ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. കലബുറഗില്‍ കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബസിലായിരുന്നു സംഭവം.

 

രാത്രി ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ കേടായതോടെ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് വെളിച്ചത്തില്‍ ഡ്രൈവര്‍ ബസ് ഓടിക്കുകയായിരുന്നു.

ബെംഗളൂരു: കര്‍ണാടകയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ സാഹസികമായി ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. കലബുറഗില്‍ കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബസിലായിരുന്നു സംഭവം.

രാത്രി ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ കേടായതോടെ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് വെളിച്ചത്തില്‍ ഡ്രൈവര്‍ ബസ് ഓടിക്കുകയായിരുന്നു. കലബുറഗിയില്‍ നിന്ന് ചിഞ്ചോളിയിലേക്കാണ് സാഹസിക യാത്ര നടത്തിയത്. കണ്ടക്ടര്‍ മൊബൈല്‍ ഫോണ്‍ ലൈറ്റ് പിടിച്ചുകൊടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കിനുമെതിരെ നടപടിയെടുത്തു. ഡ്രൈവറെയും മെക്കാനിക്കിനെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വാഹനം യഥാക്രമം പരിശോധിക്കാതിരുന്നതിനാണ് ഡ്രൈവര്‍ക്കും മെക്കാനിക്കിനുമെതിരെ നടപടിയെടുത്തത്.