കർണാടകയിൽ ക്ഷേത്രത്തിലെ സിലിണ്ടർ പൊട്ടിത്തെറിച്ച്  അപകടം ; 9 അയ്യപ്പ ഭക്തർക്ക് പരിക്ക്

 

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. സായിനഗറിൽ ക്ഷേത്രത്തിലെ മുറിയിൽ ഭക്തർ ഉറങ്ങുമ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

പരിക്കേറ്റ് കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്‌ഫോടനത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ശബരിമലയിലേക്ക് തീർത്ഥാടനത്തിനായി വരാനിരിക്കുകയായിരുന്നു ഭക്തർ.