'കാന്താര 2 വിവാദം: 'രണ്‍വീര്‍  മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിക്കണം'- കര്‍ണാടക ഹൈക്കോടതി

കഴിഞ്ഞ വർഷം ഗോവ സർക്കാർ സംഘടിപ്പിച്ച 56-ാമത് ഐഎഫ്‌എഫ്‌ഐ ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയ്‌ക്കിടെ കാന്താര ചാപ്റ്റർ 1' സിനിമയില്‍ ദൈവ കോലത്തെ അപമാനിച്ച കേസില്‍ ബോളിവുഡ് നടൻ രണ്‍വീർ സിംഗ് ക്ഷമാപണം നടത്തണമെന്ന് കർണാടക ഹൈക്കോടതി

 

രണ്‍വീർ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി

കാന്താര:  കഴിഞ്ഞ വർഷം ഗോവ സർക്കാർ സംഘടിപ്പിച്ച 56-ാമത് ഐഎഫ്‌എഫ്‌ഐ ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയ്‌ക്കിടെ കാന്താര ചാപ്റ്റർ 1' സിനിമയില്‍ ദൈവ കോലത്തെ അപമാനിച്ച കേസില്‍ ബോളിവുഡ് നടൻ രണ്‍വീർ സിംഗ് ക്ഷമാപണം നടത്തണമെന്ന് കർണാടക ഹൈക്കോടതി. 'കാന്താര: ചാപ്റ്റർ 1' എന്ന സിനിമയിലെ ഒരു കഥാപാത്രത്തെ അനുകരിച്ചതിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ബംഗളുരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവില്‍ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തല്‍ ആണ് പരാതി നല്‍കിയത്.

രണ്‍വീർ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. തന്റെ പ്രവൃത്തികള്‍ക്ക് നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് രണ്‍വീർ സിംഗ് കർണാടക ഹൈക്കോടതിയെ അറിയിച്ചതായും കോടതി നിർദ്ദേശങ്ങള്‍ക്കനുസൃതമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

വാദം കേള്‍ക്കുന്നതിനിടെ, പരാതിക്കാരന്റെ അഭിഭാഷകൻ പറഞ്ഞത്, സിങ്ങിന്റെ ഭാര്യ ദീപിക പദുക്കോണ്‍ കർണാടകയില്‍ നിന്നുള്ളയാളാണെന്നാണ്. പ്രാദേശിക മതവികാരങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന് അറിവുണ്ടാകണമെന്ന് അവർ വാദിച്ചു. പരിപാടിയിലെ മിമിക്രി നിർത്താൻ സിങ്ങിനോട് ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്നും അവർ അവകാശപ്പെട്ടു. മറുപടിയായി, നടൻ “വളരെ വളരെ ശ്രദ്ധാലുവായിരിക്കണമായിരുന്നു” എന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.