കബഡി താരം റാണ ബാലചൗരിയയുടെ കൊലപാതകം: പ്രതി കരണ്‍ പഥക് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

പ്രമുഖ കബഡി താരവും സംഘാടകനുമായ കൻവർ ദിഗ്‌വിജയ് സിംഗ് (റാണ ബാലചൗരിയ) കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.അമൃത്സർ സ്വദേശിയായ കരണ്‍ പഥക് (കരണ്‍ ഡിഫോള്‍ട്ടർ) ആണ് ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

 

ഈ കേസിലെ മറ്റൊരു പ്രതിയായ ഹർപീന്ദർ സിംഗ് (മിദ്ധി) കഴിഞ്ഞ ഡിസംബർ 18-ന് സമാനമായ രീതിയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

പ്രമുഖ കബഡി താരവും സംഘാടകനുമായ കൻവർ ദിഗ്‌വിജയ് സിംഗ് (റാണ ബാലചൗരിയ) കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.അമൃത്സർ സ്വദേശിയായ കരണ്‍ പഥക് (കരണ്‍ ഡിഫോള്‍ട്ടർ) ആണ് ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് വിശദീകരിക്കുന്നു.2025 ഡിസംബർ 15-ന് മൊഹാലി സോഹാനയില്‍ നടന്ന കബഡി ടൂർണമെന്റിനിടെയാണ് 30-കാരനായ റാണ ബാലചൗരിയ വെടിയേറ്റ് മരിച്ചത്. ക

അറസ്റ്റിലായിരുന്ന കരണ്‍ പഥക്കിന് ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പൊലീസ് ജീപ്പ് അപകടത്തില്‍പ്പെടുകയും പ്രതി തക്കം നോക്കി രക്ഷപ്പെടുകയും ചെയ്തു. രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ നടത്തിയ തിരച്ചിലിനിടെ ഇയാള്‍ പൊലീസിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് കരണ്‍ പഥക് കൊല്ലപ്പെട്ടത്. എന്നാല്‍, കസ്റ്റഡിയില്‍ ഇരുന്ന പ്രതിക്ക് തോക്ക് എങ്ങനെ ലഭിച്ചു എന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.

ഈ കേസിലെ മറ്റൊരു പ്രതിയായ ഹർപീന്ദർ സിംഗ് (മിദ്ധി) കഴിഞ്ഞ ഡിസംബർ 18-ന് സമാനമായ രീതിയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഡെറാബസ്സിയിലെ ലേഹ്ലി ഗ്രാമത്തില്‍ വെച്ച്‌ നടന്ന ഏറ്റുമുട്ടലിലായിരുന്നു മിദ്ധി കൊല്ലപ്പെട്ടത്.