എയ്ഡഡ്-സർക്കാർ അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധം : 2028 ആഗസ്റ്റ് 31-നകം യോഗ്യത നേടിയില്ലെങ്കിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയെന്ന് സുപ്രീംകോടതി

ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് കെ-ടെറ്റ് (അധ്യാപക യോഗ്യതാ പരീക്ഷ) യോഗ്യത നിർബന്ധമാക്കി സുപ്രീംകോടതിയുടെ നിർണായക വിധി. 2028 ആഗസ്റ്റ് 31-നകം നിലവിലുള്ള എല്ലാ അധ്യാപകരും കെ-ടെറ്റ് വിജയിച്ചിരിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.

 

നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യത കൈവരിക്കാത്തവർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. 2028 ആഗസ്റ്റിനു ശേഷം യോഗ്യത നേടുന്നതിനായി ഇനി സമയം നീട്ടിനൽകില്ലെന്നും സുപ്രീംകോടതി കർശനമായി ഉത്തരവിട്ടു. വിഷയത്തിൽ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ തള്ളിക്കൊണ്ടാണ് ഉയർന്ന നീതിപീഠത്തിന്റെ നിർദ്ദേശം.

 ന്യൂഡൽഹി: ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് കെ-ടെറ്റ് (അധ്യാപക യോഗ്യതാ പരീക്ഷ) യോഗ്യത നിർബന്ധമാക്കി സുപ്രീംകോടതിയുടെ നിർണായക വിധി. 2028 ആഗസ്റ്റ് 31-നകം നിലവിലുള്ള എല്ലാ അധ്യാപകരും കെ-ടെറ്റ് വിജയിച്ചിരിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യത കൈവരിക്കാത്തവർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. 2028 ആഗസ്റ്റിനു ശേഷം യോഗ്യത നേടുന്നതിനായി ഇനി സമയം നീട്ടിനൽകില്ലെന്നും സുപ്രീംകോടതി കർശനമായി ഉത്തരവിട്ടു. വിഷയത്തിൽ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ തള്ളിക്കൊണ്ടാണ് ഉയർന്ന നീതിപീഠത്തിന്റെ നിർദ്ദേശം.

കോടതിവിധിയെ തുടർന്ന് രാജ്യത്താകമാനം 25 ലക്ഷത്തിലധികം അധ്യാപകരെയും കേരളത്തിൽ അരലക്ഷത്തോളം വരുന്ന പ്രൈമറി അധ്യാപകരെയുമാണ് ഈ ഉത്തരവ് നേരിട്ട് ബാധിക്കുക. കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് അധ്യാപകരുടെ യോഗ്യതാ പരീക്ഷ അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ച കോടതി, അധ്യാപകർക്ക് യോഗ്യത നേടാൻ അവസരമൊരുക്കുന്നതിനായി വർഷത്തിൽ രണ്ടുതവണ ടെറ്റ് പരീക്ഷ നടത്താൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, 2010 ഏപ്രിൽ ഒന്നിന് മുൻപ് സർവീസിൽ പ്രവേശിച്ചവരും നിലവിൽ അഞ്ചു വർഷത്തിനകം സർവീസിൽ നിന്ന് വിരമിക്കാൻ ഇരിക്കുന്നവരുമായ അധ്യാപകർക്ക് ടെറ്റ് പാസാകുന്നതിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് തുടർന്ന് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ ടെറ്റ് യോഗ്യത നിർബന്ധമായിരിക്കും. എന്നാൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ടെറ്റ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം നിലവിൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലായതിനാൽ, ആ കാര്യത്തിൽ അന്തിമതീരുമാനം പിന്നീട് വരും.