കോക്റോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് കെ. അണ്ണാമലൈ; കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് ആവശ്യം
കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ഉയർത്തുന്ന ചോദ്യങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് മുൻ ബി.ജെ.പി. നേതാവ് കെ. അണ്ണാമലൈ. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് അദ്ദേഹം കോയമ്പത്തൂരിൽ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത സി.ജെ.പി. നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും ഡൽഹി പൊലീസ് കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം വിമർശിച്ചു.
ചെന്നൈ: കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ഉയർത്തുന്ന ചോദ്യങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് മുൻ ബി.ജെ.പി. നേതാവ് കെ. അണ്ണാമലൈ. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് അദ്ദേഹം കോയമ്പത്തൂരിൽ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത സി.ജെ.പി. നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും ഡൽഹി പൊലീസ് കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം വിമർശിച്ചു.
നേതാക്കളെ ദീർഘകാലം കസ്റ്റഡിയിൽ വെക്കുന്നത് അവരെ കൂടുതൽ ശക്തരാക്കുകയേ ഉള്ളൂവെന്നും അണ്ണാമലൈ പറഞ്ഞു. നിർദ്ദിഷ്ട മണ്ഡല പുനർനിർണ്ണയ പ്രക്രിയയിൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നും, അമിത് ഷാ നൽകിയ ഉറപ്പ് ബില്ലിൽ പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെയും അദ്ദേഹം സ്വാഗതം ചെയ്തു.