അഭ്യൂഹങ്ങൾക്ക് വിരാമം ; ബിജെപി അംഗത്വം രാജിവച്ച് കെ. അണ്ണാമലൈ
തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജാക്കത്ത് നൽകി. സൗഹൃദപൂർവമായ വിട നൽകണമെന്ന് അണ്ണാമലൈ ആവശ്യംപ്പെട്ടു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.
Jun 2, 2026, 17:51 IST
ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജാക്കത്ത് നൽകി. സൗഹൃദപൂർവമായ വിട നൽകണമെന്ന് അണ്ണാമലൈ ആവശ്യംപ്പെട്ടു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.
എല്ലാ അഭ്യാഹങ്ങൾക്കും രണ്ടുദിവസത്തിനകം മറുപടി പറയുമെന്നാണ് അണ്ണാമലൈയുടെ പ്രതികരണം. വൈകിട്ട് നാലു മണിക്ക് കേന്ദ്രമന്ത്രി അമിത്ഷായുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തും. ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചതായാണ് വിവരം.
തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കേറ്റ കനത്ത പരാജയവും നേരിട്ട അവഗണനയും പാർട്ടി നൽകിയ ഉറപ്പുകൾ ഒന്നും പാലിയ്ക്കപ്പെടാത്തതുമൊക്കെയാണ് കെ. അണ്ണാമലൈ ബിജെപി വിടാനുള്ള കാരണങ്ങളെന്നാണ് സൂചന.