പ്രമുഖ ബാങ്കിൽ ഉയർന്ന ജോലി നേടാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ട്രേഡ് ഫിനാൻസ് ഓഫീസറാകാൻ അവസരം. ബാങ്കിന്റെ സ്പെഷ്യലിസ്റ്റ് കേഡർ ഓഫിസർ വിഭാഗത്തിൽ ട്രേഡ് ഫിനാൻസ് ഓഫീസർ ആയിട്ടാണ് നിയമനം. 100 ഒഴിവുകളാണുള്ളത്. ജൂൺ രണ്ട് വരെ ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്. ജനറൽ 38, ഒബിസി 22, പട്ടിക വർഗ്ഗം 18, പട്ടിക ജാതി 14, സാമ്പത്തിക പിന്നാക്കം 8 എന്നിങ്ങനെയാണ് കാറ്റഗറി തിരിച്ചുള്ള ഒഴിവുകൾ.
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും ഫോറെക്സ് ഓപറേഷൻ സർട്ടിഫിക്കേറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ഷെഡ്യൂൾഡ് ബാങ്കിൽ സമാന ജോലിയിൽ രണ്ടു വർഷത്തെ പരിചയവും വേണം. അന്താരാഷ്ട്ര ബാങ്കിങ് സർട്ടിഫിക്കറ്റ് അഭികാമ്യം. 23 നും 32 നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. 64, 820 – 93,960 രൂപയായിരിക്കും ലഭിക്കുന്ന ശമ്പളം. എച്ച്ആർഎ, സിസിഎ , പങ്കാളിത്ത പെൻഷൻ, മെഡിക്കൽ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ഉണ്ട്. ആറ് മാസമാണ് പ്രൊബേഷൻ കാലയളവ്. https://sbi.bank.in/web/careers/current-openings എന്ന വെബ്സൈറ്റിൽ പ്രവേശിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 750 രൂപയാണ് അപേക്ഷാഫീസ്.